Header Ads

ട്രാഫിക്ക് ബോധവൽക്കരണ റാലി നടത്തി.



താമരശ്ശേരി: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ട്രാഫിക് പോലീസ് താമരശ്ശേരിയും ജെ.സി.ഐ താമരശ്ശേരി ടൗൺ ചാപ്റ്ററും താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിൽ നിന്നാരംഭിച്ച റാലി താമരശ്ശേരി ഡി.വൈ.എസ്.പി.ബിജുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ജോബിൻ ജോൺ ട്രാഫിക്ക് എസ്.ഐ മാരായ അബ്ദുൾ മജീദ്, ബാബുരാജൻ.എം.പി, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് അബ്ദുൾ റൗഫ്, മനോജ് ജേക്കബ്, സജിത്ത്.എൻ.പി, സന്തോഷ്, പൗലോസ്.സി.വി, ജിബിൻ ചാക്കോ എന്നിവർ റാലിക്ക് നേതൃത്വം നൽകി. താമരശ്ശേരി ടൗൺ ചുറ്റി റാലി കാരാടിയിൽ സമാപിച്ചു.

No comments

Powered by Blogger.