Header Ads

TRAFFIC AWARENESS SEMINAR



ഓരോ ജീവനും വിലപ്പെട്ടതാണു...അകാലത്തിൽ റോഡിൽ പൊലിഞ്ഞ് പോവാനുള്ളതല്ല ജീവിതങ്ങൾ....

ഉപദേശം കേൾക്കാൻ ആർക്കും ഇഷ്ടമുള്ള കാര്യമല്ല ..പ്രേത്യകിച്ചു ന്യൂ ജനറേഷൻ ..അതും ട്രാഫിക് നിയമങ്ങൾ ആകുമ്പോൾ പറയുകയും വേണ്ട..

സ്നേഹപൂർവ്വം സംരക്ഷിച്ചു വളർത്തി വലുതാക്കി കൊണ്ട് നടക്കുന്ന മുടിയുടെ സൗന്ദര്യം നാലാൾ കണ്ടില്ലെങ്കിൽ എന്ത് കാര്യം എന്ന വിചാരത്തോടെ ഹെൽമെറ്റ്‌ അലങ്കാരത്തിനായി  ബൈക്കിന്റെ ഹാന്റിലിൽ തൂക്കി മാക്സിമം ഒച്ച ഉണ്ടാക്കി പോകാൻ സൈലൻസർ ഊരി മാറ്റി മുൻപിലത്തെ മിററിന്റെ ശല്യം ഒഴിവാക്കി ഒരു മിന്നായം പോലെ കണ്മുന്നിൽ കൂടി പറന്നു പോകുന്ന ചുള്ളൻ മാരെ ഈ ട്രാഫിക് നിയമങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക കുറച്ചു ബുദ്ധിമുട്ടാണ് എന്ന് ഉറപ്പായിട്ടും ഊർജസ്വലരായ പൗരന്മാരെ വളർത്തി  കൊണ്ട് വരാനുള്ള അവസരങ്ങൾ ഒരുക്കുക എന്ന ജെ സി ഐ യുടെ ആപ്തവാക്യം ലക്ഷ്യമാക്കി സോൺ 21  be aware എന്ന പേരിൽ നടത്തിവരുന്ന traffic awareness സെമിനാർ രണ്ട് ദിവസങ്ങളായി 5 കോളേജിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും നടത്തി കൊടുക്കാൻ ജെ സി ഐ മണാശ്ശേരി കമെലിയ ക്ക്‌ കഴിഞ്ഞു എന്നതിൽ സന്തോഷം തോന്നുന്നു.. .

ഈ വലിയൊരു വെല്ലുവിളി ഏറ്റെടുത്തു രണ്ടു ദിവസവും ഞങ്ങളുടെ ട്രൈനെർ ആയി കൂടെ ഉണ്ടായിരുന്ന സോൺ ഓഫീസറും സോൺ ട്രെയ്നറും ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന ജെ സി സന്തോഷ്‌കുമാർ സാറിന്റെ പരിശീലന നൈപുണ്യം എടുത്തു പറയേണ്ടത് തന്നെയാണ് ..വെരുക് പോലെ പിടക്കുന്ന കോളേജ് വിദ്യാർത്ഥികളെ ഒന്നര മണിക്കൂറോളം തന്റെ കൈപ്പിടിയിൽ ഒതുക്കാൻ സാറിന് കഴിഞ്ഞു .കടിച്ചാൽ പൊട്ടാത്ത നിയമങ്ങളാണ് തങ്ങൾ കേട്ടു കൊണ്ടിരിക്കുന്നത് എന്നു പോലും മനസ്സിലാകാത്ത രീതിയിൽ ഓരോ നിയമങ്ങളും അതിന്റെ   ആവശ്യകതയും കുട്ടികൾക്ക് കൃത്യമായി വിവരിച്ചു കൊടുക്കാൻ സാറിന്  സാധിച്ചു ..എത്ര മാത്രം ഈ പ്രോഗ്രാം കുട്ടികൾക്കും കോളേജുകൾക്കും അത് ഉപകാരപെട്ടു എന്നത് അവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും ..

നിസാരമായി തോന്നുവെങ്കിലും എത്ര മഹത്തായ ഒരു കാര്യമാണ് ഈ ഒരു പ്രോഗ്രാമിലൂടെ നടപ്പിലാക്കപ്പെടുന്നത് ..

No comments

Powered by Blogger.