Header Ads

തിരിച്ചറിവിന്റെ ദിവസംഇന്നലെ ധന്യ വിളിച്ച് JCI Camellia സംഘടിപ്പിക്കുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് വരണം എന്ന് പറഞ്ഞു, ട്രെയിനിങ് ആകുമ്പോൾ ഫീസ് ഉണ്ടാകുമല്ലോ, എത്രയാ ഫീസ് എന്ന് ചോദിച്ചപ്പോൾ ഫ്രീ ആണെന്ന് പറഞ്ഞു, ഫ്രീ ആയിട്ട് എന്ത് കിട്ടിയാലും സന്തോഷം അല്ലേ, അത് പുതിയ അറിവുകൾ ആകുമ്പോൾ വളരെ സന്തോഷം, വരാം എന്ന് സമ്മതിച്ചു.
                         ഞാൻ ഹാളിൽ എത്തിയപ്പോഴേക്കും, ട്രെയിനിങ് തുടങ്ങിയിരുന്നു, ഹാളിലേക്ക് കയറിയപ്പോൾ വെളിച്ചം ഇല്ല, ലൈറ്റും ഫാനും മൈക്കും ഒന്നും ഇല്ല, ഞാൻ ആദ്യം കരുതി എന്തോ വെറൈറ്റി ട്രെയിനിങ് ആയിരിക്കും എന്ന്, പിന്നെ ട്രെയിനിങ് എടുക്കുന്ന പ്രമോദ്  സർ ന്റെ സംസാരത്തിൽ നിന്ന് ആണ് KSEB ചതിച്ചത് കൊണ്ടാണ്, ജീവിതത്തിൽ ആദ്യമായി ഇങ്ങനെ ഒരു ട്രെയിനിങ് എടുക്കാൻ സാറിനും പങ്കെടുക്കാൻ ഞങ്ങൾക്കും സാധിച്ചത് എന്ന് മനസ്സിൽ ആയത്.

അങ്ങനെയുള്ള പരിമിതികൾ ഉണ്ടായിരുന്നിട്ടു കൂടി വളരെ നല്ല രീതിയിൽ പ്രമോദ്  സർ ക്ലാസ്സ്‌ എടുത്തു. ഏതൊരാൾക്കും മനസ്സിൽ ആകുന്ന രീതിയിൽ വളരെ സിംപിൾ ആയി JCI യിൽ ഒരാൾ അംഗം ആയാൽ ഉണ്ടാകുന്ന നേട്ടങ്ങൾ/മാറ്റങ്ങൾ സ്വന്തം അനുഭവങ്ങൾ ഉദാഹരണം ആയി നിരത്തി സർ അവതരിപ്പിച്ചു.
Thank u sir 🙏

പ്രമോദ്  സർ പറഞ്ഞ ഒരൊറ്റ ഉദാഹരണം മാത്രം മതി JCI എന്താണെന്ന് മനസ്സിൽ ആക്കാൻ.....

മഹാഭാരതത്തിലെ നായകൻ ആരാണെന്നുള്ള സാറിന്റെ ചോദ്യത്തിന് അർജുനൻ എന്ന് സദസ്സിൽ നിന്ന് മറുപടി വന്നു.
അങ്ങനെ എങ്കിൽ ഏറ്റവും കഴിവ് ഉള്ള ആൾ  ആര്?. കർണൻ എന്ന് മറുപടി സദസ്സിൽ നിന്ന്  വീണ്ടും,. കാരണം അർജുനനെക്കാൾ അഞ്ച് ഇരട്ടി ശക്തി ഉള്ള ആൾ ആണല്ലോ കർണ്ണൻ.

പക്ഷെ മഹാഭാരതത്തിൽ വിജയിച്ചു നായകൻ ആയത് അർജുനൻ !
കാരണം യുദ്ധത്തിൽ പരാജയ ഭീതിയിൽ തളർന്നു ഇരിക്കുന്ന അർജുനനെ, ചരിത്രത്തിലെ ആദ്യത്തെ മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്ത് കൊടുത്ത്, ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവ് മുഴുവൻ പുറത്ത് എടുത്ത് വിജയം കൈവരിക്കാൻ  അർജുനനെ സഹായിച്ച കൃഷ്ണൻ ആയിരുന്നു അർജുനന്റെ തേരാളിയും കൂട്ടുകാരനും.

ഇതുപോലെ നമ്മുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാനും അത് എങ്ങനെ ജീവിത വിജയത്തിന് ഉപയോഗിക്കണം എന്ന് നമ്മളെ പരിശീലിപ്പിക്കാനും കഴിയുന്ന പല മേഖലകളിലും കഴിവ് തെളിയിച്ച  ഒരു കൂട്ടം കൃഷ്ണൻ മാരുടെ കൂട്ടായ്മ ആണ് JCI

വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയം എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ  യുവജന സംഘടന ആണ് JCI എന്ന് തിരിച്ചറിയാൻ സാധിച്ചു. ഞാനും ഒരു jaycee ആക്കാൻ തീരുമാനിച്ചു.

Thank u Pramod Sir

എന്റെ ഭാര്യ സഹീറ നിയാസ് ഒരു മാസം മുൻപ് JCI CAMELLIA യുടെ ഭാഗം  ആണ്. എന്റെ സഹപാഠി ആയ ധന്യ ജോസ് ന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ഭാര്യയെ Jaycee ആകാൻ സമ്മതിച്ചത്. എന്നാൽ ഇന്നത്തെ ക്ലാസ്സിന് ശേഷം ആ തീരുമാനം തെറ്റിയില്ല എന്ന് മനസ്സിൽ ആയി. കാരണം ധന്യ യുടെ നേതൃത്വത്തിൽ ബിന്ദു മിസ്സ്‌, മിനി ചേച്ചി,ടീന ചേച്ചി, സിന്ധു ചേച്ചി, ഷൈമ, ഷൈല, സനീറ, ബേബി, ബീന മിസ്സ്‌ etc തുടങ്ങി പല മേഖലകളിൽ പ്രവർത്തിക്കുന്ന  ഒരുപാട് നല്ല വ്യക്തിത്വങ്ങളുടെ കൂടെ പ്രവൃത്തിച്ചു എന്റെ സഹധർമിണി അവളുടെ കഴിവുകൾ  വികസിപ്പിച്ചു് ഞങ്ങളുടെ ബിസിനസ് കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോകും എന്ന് എനിക്ക് ഉറപ്പുണ്ട്. 

No comments

Powered by Blogger.