Header Ads

ലോഗോ പ്രകാശനം ചെയ്തു



ജെ സി ഐ ഇന്ത്യയുടെ പ്രോഗ്രാം ആയ പ്രയാസിന്റെ ലോഗോ ജെ സി ഐ മണാശ്ശേരി കമേലിയ മുക്കത്ത് വച്ചു നടന്ന് കൊണ്ടിരിക്കുന്ന  മലയോര മഹോത്സവത്തിൽ വെച്ച് തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പി ടി  അഗസ്റ്റിൻ പ്രകാശനം ചെയ്തു ..


ഇന്ത്യ 75 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വർഷമായ 2022 ആകുംബോഴേക്കും ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും ഉള്ള 75% സ്ത്രീകൾക്കും menstrual hygiene പറ്റി ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ  ജെ സി ഐ ഇന്ത്യയും nine   എന്ന napkin കമ്പനിയും സംയുക്തമായി നടത്തുന്ന ' പ്രയാസ്' എന്ന  പ്രൊജക്റ്റ്‌ impact 2030 യുടെ ഭാഗം ആണ്.

സോൺ 21 ന്റെ പ്രയാസ് പ്രോജക്ടിന്റെ പ്രതിനിധിയും കമേലിയയുടെ മുൻ പ്രസിഡന്റും ആയ JFP.Dr.ബിന്ദു ജയകുമാർ ഈ  പരിപാടിയെ പറ്റി കൃത്യമായി വിശദീകരണം നൽകി . പ്രസിഡന്റ്‌ JFM.ധന്യ ജോസ് ,സെക്രട്ടറി JC.ജോസ്‌ലിൻ ജേക്കബ് ,ട്രെഷറർ JC.അഫ്മാബി ,മറ്റു ഭാരവാഹികൾ HGF.സോണിയ മൈകൾ ,JFM.സിന്ധു ബിനോ ,HGF.ജാക്വിലിൻ ജെയ്സൺ,JC.ശോഭ ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

No comments

Powered by Blogger.